അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം…’; ഒത്തിരി നാളുകള്‍ക്ക് ശേഷം പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.

ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്… എം. ടി. ക്ക് നന്ദി…

അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം… മൂര്‍ച്ചയുള്ള ശബ്ദം… കാതുള്ളവര്‍ കേള്‍ക്കട്ടെ… അധികാരം അടിച്ചമര്‍ത്താന്‍ ഉള്ളതല്ല… അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ… ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.


കുറിപ്പിന്റെ പൂർണരൂപം:

ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്… എം. ടി. ക്ക് നന്ദി…അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം… മൂർച്ചയുള്ള ശബ്ദം… കാതുള്ളവർ കേൾക്കട്ടെ… അധികാരം അടിച്ചമർത്താൻ ഉള്ളതല്ല… അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!