ആലപ്പുഴ : ജൂലൈ 9 ന് ആഹ്വാനം ചെയ്തിരിക്കുന്ന രാഷ്ട്രീയ പ്രേരിതമായ ദേശീയ പണിമുടക്കിൽ നിന്നു ജീവനക്കാർ പിൻമാറണമെന്നു ഫെറ്റോ ആലപ്പുഴ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
ജൂലൈ 9നു നടക്കുന്ന പണിമുടക്കിൽ കേരളത്തിലെ സർക്കാർ ജീവനക്കാർ എന്തിനു പങ്കെടുക്കണം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു ശതമാനം പോലും ക്ഷാമബത്തയിലോ, മറ്റ് ആനുകൂല്യ ങ്ങളിലും കുടിശ്ശികകളില്ല.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ 9 വർഷമായി ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതു പക്ഷ സർക്കാർ ഇല്ലാതാക്കുകയും, ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18% ആക്കുകയും, 2024 ജൂലൈ 1 നു നടപ്പിലാക്കേണ്ട 12 മത് ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും, യാതൊരു പ്രാരംഭ നടപടികളും സ്വീകരിക്കാതെ ജീവനക്കാരെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
കേരളത്തിലെ സർക്കാർ ജീവനക്കാർ സമരവും പണിമുടക്കവും നടത്തേണ്ടത് കേന്ദ്ര സർക്കാരിനെതിരെ അല്ലെന്നും, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെയ്ക്കുന്ന കേരള സർക്കാരിനെതിരെ വേണമെന്ന് ഫെറ്റോ ആലപ്പുഴ ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി , ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
