സീനിയര്‍ ജേണലിസ്റ്റ്‌സ് ദേശീയ സമ്മേളനം: വിളംബര സന്ദേശത്തിനു തുടക്കമായി

കോട്ടയം : സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരളയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20,21 തീയതികളില്‍  തിരുവനന്തപുരത്തു നടക്കുന്ന ദേശീയ മഹാസമ്മേളനത്തിന്റെ  കോട്ടയം ജില്ലയിലെ വിളംബര സന്ദേശത്തിനു തുടക്കം കുറിച്ചു.

പ്രസ്സ്‌ക്ലബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാ പ്രസിഡന്‍റ് സേതുവിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, മംഗളം എക്‌സിക്യൂട്ടീവ്  എഡിറ്റര്‍ ഇ.പി. ഷാജുദ്ദീന്‍ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിലെ ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം മുതിര്‍ന്ന പത്രപ്രവര്‍ത്തകർ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!