ഖദ‌ർ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ.. ‘ഖദറാണ് ശരി, എന്നാൽ ചെറുപ്പക്കാ‌ർക്ക് കളറായി നടക്കാൻ മോഹം’…

കോട്ടയം : ഖദറാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഖദർ വസ്ത്രം കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഖദർ കോൺഗ്രസുകാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാകണം എന്നുമാണ് വിഷയത്തില്‍ തിരുവഞ്ചൂര്‍ പ്രതികരിച്ചത്. എല്ലാ പാർട്ടിയിലെയും ചെറുപ്പക്കാർ കളർഫുൾ വസ്ത്രം തെരഞ്ഞെടുക്കുന്നുവെന്നും കളറായി നടക്കുകയെന്നതാണ് അവരുടെ മോഹമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ യുവാക്കൾ സംഘടനാ ചിന്തയ്ക്കൊപ്പം നിൽക്കണം. പാർട്ടിയുടെ പാരമ്പര്യം സംരക്ഷിക്കണം. കോൺഗ്രസ് അംഗത്വത്തിന് ഖദർ നിർബന്ധമാണെന്ന് പാർട്ടി ഭരണഘടനയിൽ ഉണ്ടായിരുന്നു. വെള്ള ഖദർ ധാരിക്ക് സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ട്. ഖദർ ധരിക്കുന്നത് വലിയ ചിലവുള്ള കാര്യമല്ല. ചിലവിനെക്കുറിച്ച് ആലോചിക്കുന്നതും ശരിയല്ല. ചിലവിനേക്കാൾ വലുത് പാർട്ടി വിശ്വസപ്രമാണമാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!