തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും പൂർണ്ണമായ വിദ്യാഭ്യാസ അവധി ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ശനിയാഴ്ച ആയതിനാൽ തന്നെ ഭൂരിപക്ഷം സ്‌കൂളുകളിലും ക്‌ളാസുകൾ ഇല്ല. എന്നാൽ തൃശൂരിൽ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസിൻ്റെ കീഴിലുള്ള സ്‌കൂളുകൾക്ക് മാത്രം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധി പ്രഖ്യാപനം രാത്രിയിൽ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. തൃശൂർ ജില്ലയിൽ മുഴുവൻ അവധി ആണെന്ന തെറ്റായ വിവരം പ്രചരിച്ചതോടെ ജില്ലാ കളക്ടർ തന്നെ വിശദീകരണവുമായി രംഗത്തുവന്നു
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങൾക്ക് മാത്രമാണ് അവധിയെന്നും ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
തൃശൂർ ജില്ലയിലെ മറ്റു രണ്ടു വിദ്യാഭ്യാസ ജില്ലകളായ ചാവക്കാടും ഇരിങ്ങാലക്കുടയിലും ശനിയാഴ്ച ദിവസം ആയതിനാൽ സാധാരണ പോലെ പൊതുവിദ്യാലയങ്ങൾക്ക് അവധിയാണ്.
