തേങ്ങ കിട്ടാനില്ല, റെക്കോർഡ് വേഗത്തിൽ കുതിച്ച് വെളിച്ചെണ്ണ വില..ഒരാഴ്ചക്കിടെ കൂടിയത്…വ്യാജന്മാരും സജീവം…

കൊച്ചി : വിപണിയിൽ വെളിച്ചെണ്ണ വില പിടിതരാതെ കുതിച്ചു പായുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി വെളിച്ചെണ്ണ വിലയിൽ കുറവ് വന്നിട്ടേയില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ 40 രൂപ വർദ്ധിച്ച് ലിറ്ററിന് 350 രൂപയായി ഉയർന്നു. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയോളമാണ് കൂടിയത്. തേങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പച്ചതേങ്ങ കിലോയ്ക്ക് 66 രൂപയും കൊപ്രയ്ക്ക് ക്വിന്റലിന് 21,100 രൂപയുമാണ് വില. ഈ വർഷം തുടക്കത്തിൽ 280 രൂപയായിരുന്നു ഒരു ലിറ്റർ വെളിച്ചെണ്ണ വില. ഫെബ്രുവരിയിൽ ഇത് കുറഞ്ഞു. പിന്നീട് വീണ്ടും വില ഉയർന്നു. ദിനംപ്രതിയുള്ള വില വർദ്ധന സാധാരണക്കാരെയും ചെറുകിട മില്ലുകളെയുമാണ് വലിയ തോതിൽ ബാധിച്ചിരിക്കുന്നത്.

ഇന്തോനേഷ്യ, ഫിലിപ്പെെൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി കുറഞ്ഞതും വെളിച്ചെണ്ണ ഉത്പാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്ര വരവ് നിലച്ചതും വെളിച്ചെണ്ണ വില കുതിക്കാൻ ഇടയാക്കി. വിപണി പിടിക്കാൻ വ്യാജന്മാർ വില വർദ്ധന മുതലെടുത്ത് വിപണിപിടിക്കാൻ വ്യാജന്മാരും എത്തുന്നുണ്ടെന്നാണ് മില്ലുടമകൾ പറയുന്നത്.

കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ എന്ന ഓഫറുമായി എത്തുന്നവയിൽ മിക്കതും വ്യാജന്മാരാണ്. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത ഭക്ഷ്യ എണ്ണയാണ് വെളിച്ചെണ്ണ എന്ന വ്യാജേന വിൽപന നടത്തുന്നത്. സോൾവെന്റ് എക്സ്ട്രാക്ഷൻ എന്നപേരിൽ വലിയ അളവിൽ തേങ്ങാപ്പിണ്ണാക്ക് വിപണിയിലെത്തിച്ച് ഇത് വീണ്ടും ആട്ടിയെടുത്ത് വെളിച്ചെണ്ണ എന്ന പേരിൽ വിൽക്കുന്നതും പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!