കോട്ടയം : വിദ്യാർത്ഥികളെ ലക്ഷ്യമാക്കി മയക്കുമരുന്ന് കൈവശം വെച്ച യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായി. ഈ സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൈപ്പുഴ പിള്ളക്കവല ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജിയെയാണ് (26) 38.91 ഗ്രാം എം.ഡി എം.എ യുമായി പിടിയിലായത്.
നിരോധിത മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി.
സ്‌കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലഹരി വിപണനം നടത്തുന്നതിനെതിരെ കർശനമായ നടപടികളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശാനുസരണം സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയിരുന്നു.
പിന്നാലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ശ്രീജിത്ത് ടി. യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ SI അനുരാജ് എം എച്ച്, ASI നവീൻ എസ് മോനി, SCPO മാരായ രഞ്ജിത്ത് ടി എസ്, സജിത്ത് എസ്, CPO മാരായ രാജീവ് എം എസ്, ശ്രീജിത്ത് പി എസ്,അനൂപ് പി റ്റി, ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്,ലിബിൻ മാത്യു, DVR SCPO പ്രതീഷ് കെ എന്നിവരുൾപ്പടെയുള്ള പോലീസ് സംഘം അതിസാഹസികമാ യാണ് പ്രതിയെ പിടികൂടിയത്.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മാരക മയക്കുമരുന്ന് വിൽപ്പനക്കായി എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന; 38.91 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ
