തിരുവനന്തപുരം : കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കി. സർക്കാരിന്റെ വാർഷിക പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്മെന്റാണെന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച എൻ്റെ കേരളം പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
