പാലക്കാട് : അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി.
ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരൻ (58) ആണ് കൊല്ലപ്പെട്ടത്.
വീട്ടിനുള്ളിൽ വെച്ച് മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.
അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി
