പാമ്പാടി : വെള്ളൂർ പിടിഎം ഹൈസ്കൂളിന് മുൻവശം കെഎസ്ആർടിസി ബസിടിച്ചു ലോട്ടറി തൊഴിലാളി മരിച്ചു.
വെള്ളൂർ അസാപ്പിനും ഡയറ്റിനും ഇടയിൽ രാത്രി 8.25നു ആയിരുന്നു അപകടം. മീനടം സ്വദേശി തണ്ടാനിക്കൽ,കടുപ്പിൽ ടി. വി. വർഗീസ് (കുഞ്ഞ് – 59) ആണ് മരിച്ചത്. ലോട്ടറി വില്പനക്കൂ ശേഷം മീനടത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നിലൂടെവന്ന ബസ് ഇടിക്കുകയായിരുന്നു.
വർഗീസിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി. തുടർന്നാണ് മരണം സംഭവിച്ചത്. പാമ്പാടിയിൽ നിന്നും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഫയർഫോഴ്സ് റോഡ് വെള്ളം ഉപയോഗിച്ച് കഴുകി. ഇതിന് ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ട്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെട്ടത്.
മരിച്ച വർഗീസിന്റെ ഭാര്യ എലിയമ്മ വർഗീസ്. മകൾ : ജിൻസി
