വൈക്കം : വൈക്കം കിഴക്കേ നട ജനനി റെസിഡന്റ് ഫെയർ അസ്സോസിയേഷന്റെ പുതുവത്സ ആഘോഷവും ജനനി കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ഉൽഘാടനവും സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് പ്രദീപ് മാളവിക നിർവ്വഹിച്ചു.
അസോസ്സിയേഷന്റെ മുതിർന്ന അംഗംങ്ങളായ പ്രശാന്തിയിൽ രാജേന്ദ്രൻ ഭാര്യ ഗംഗ രാജേന്ദ്രൻ എന്നിവർ ചേർന്നു ആഘോഷത്തിന്റെ ദീപ പ്രകാശനം നടത്തി.
നഗരസഭ പ്രതിപക്ഷ നേതാവ് ഹരിദാസൻ നായർ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി എ.ആർ രാജേഷ്, കൗൺസിലർന്മാരായ പി.ടി. സുഭാഷ്, എം.കെ മഹേഷ്, സൗമ്യ ഗോപാലകൃഷ്ണൻ , ശിവരാമകൃഷ്ണൻ , അംബരീഷ് ജി.വാസു, ശിവരാമകൃഷൻ, നന്ദകുമാർ , പത്മകുമാർ , ദാസൻ കണിമംഗലം, റസിന ബിഗം, അജയകുമാർ ഷില വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. തുടന്നു കലാപരിപാടികളും ഗാനമേളയും നടത്തി.
വൈക്കത്ത് ജനനി കലാ സാംസ്കാരിക കേന്ദ്രം ഉൽഘാടനം ചെയ്തു
