എറണാകുളം : പെരുമ്പാവൂരിൽ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ പാറപ്പുറം പാളിപറമ്പിൽ അൽത്താഫ് ഇബ്രഹാമിനെയാണ് അറസ്റ്റ് ചെയ്തത്.
ബസ് ഡ്രൈവറായ നൗഷാദലിയ്‌ക്കാണ് മർദ്ദനമേറ്റത്. കാർ യാത്രികനായിരുന്ന പ്രതി ഹോണടിച്ചതിൽ പ്രകോപിതനായി മർദ്ദിച്ചുവെന്നാണ് പരാതി.
കാലടി കവലയിലെ സിഗ്നൽ ജംഗ്ഷനിൽ വെച്ച് ബസ് തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞ് വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
