തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഞെരുക്കത്തിൽ കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനം. അടുത്ത ചൊവാഴ്ച്ച പ്രത്യേക ലേലവും നടക്കും.
സംസ്ഥാനത്തെ പൊലീസ് വാഹനങ്ങളും സമ്പത്തിക പ്രതിന്ധിയെ തുടർന്ന് കട്ടപ്പുറത്താണ്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്നാണ് പമ്പ് ഉടമകളുടെ തീരുമാനം. ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു. ഇതിന് പിന്നാലെ നവകേരള സദസിനായി ഓടിയ വകയിലും നൽകാനുള്ളത് ലക്ഷങ്ങൾ.
സംസ്ഥാനത്തെ വികസന പദ്ധതിക്കായുള്ള ഫണ്ടിന്റെ ദൗർലഭ്യം കണക്കിലെടുത്ത് വരാനിരിക്കുന്ന ബജറ്റിൽ മൊത്തം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശമുണ്ട്. നികുതി വരുമാനവും കടമെടുപ്പും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
2023-24 ബജറ്റിലെ മൊത്ത വിഹിതത്തിൽ, 30,370 കോടി രൂപ സംസ്ഥാന പദ്ധതിക്ക് കീഴിലും 8,259.19 കോടി രൂപ സിഎസ്എസും എൻസിഡിസിയും ചേർന്നും വകയിരുത്തിയിരുന്നു. എന്നാൽ, സംസ്ഥാന പദ്ധതി പ്രകാരം 30,370 കോടി രൂപയിൽ 23,000 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്. .