കൊച്ചി: നമുക്കൊരുമിച്ച് കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാമെന്ന് ആവർത്തിക്കുമ്പോൾ നടൻ ജയറാമിന്റെ ഇരുവശത്തും മാത്യുവും ജോർജും നിറഞ്ഞ ചിരിയോടെ നിന്നു. കൊച്ചിയിൽ ഇന്നലെ സംഘടിപ്പിച്ച ജയറാം ഫാൻസ് മീറ്റിൽ താരങ്ങളായി ഇടുക്കി തൊടുപുഴയിലെ കുട്ടിക്കർഷകരായ മാത്യുവും ജോർജും.
പരിപാടിയുടെ സംഘാടകർ അപ്രതീക്ഷിതമായി മാത്യുവിനെയും ജോർജിനെയും മുന്നിലെത്തിച്ചതോടെ ജയറാം ഞെട്ടി. ഇരുവരെയും ചേർത്തുപിടിച്ചു. കൃഷ്ണഗിരിയിൽ നിന്നാണ് താൻ പശുക്കളെ വാങ്ങാറുള്ളതെന്ന് പറഞ്ഞ ജയറാം അടുത്ത യാത്രയിൽ കുട്ടിക്കർഷകരെ ഒപ്പം കൂട്ടാമെന്നും 10-15 പശുക്കളെ കൊണ്ടുവരാമെന്നുള്ള ഉറപ്പ് ഒന്നുകൂടി ദൃഢമാക്കി.
കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാം; കുട്ടികർഷകരെ ചേർത്തുപിടിച്ച് ജയറാം…
