പഹൽഗാം ഭീകരാക്രമണം; ആദിൽ ഹുസൈൻ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിലെത്തി ഭീകരസംഘത്തോടൊപ്പം ചേർന്നെന്ന് ഏജൻസികൾ

ന്യൂഡൽഹി : പഹൽഗം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്ന് കരുതുന്ന ആദിൽ ഹുസൈൻ ഠോക്കർ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേർന്നത് എന്ന് അന്വേഷണ ഏജൻസികൾ.

2018ൽ പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് തന്നെ ഭീകര സംഘടനകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന ആദിൽ പിന്നീട് കുടുംബവുമായി ഒരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. ആദിലിൻ്റെ വീട് അധികൃതർ സ്ഫോടനത്തിൽ തകർത്തിരുന്നു.

രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഭീകരാക്രമണങ്ങളിൽ ഒന്നിൻ്റെ സൂത്രധാരനാണ് അനന്ത് നാഗ് ബിജ് ബെഹാര സ്വദേശി ആദിൽ അഹമ്മദ് ഠോക്കർ. ബിരുദാനന്തര ബിരുദ ധാരിയായ ആദിൽ വീടിനടുത്തുള്ള സ്ഥാപനത്തിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 2018 ൽ പരീക്ഷ എഴുതാൻ എന്ന് പറഞ്ഞാണ് ആദിൽ വീട് വിട്ട് പോയത് എന്നാണ് അമ്മ ഇന്നലെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!