ന്യൂഡൽഹി : തമിഴ്‌നാട്ടിലെ 15 മുന്‍ എം.എല്‍.എമാരും ഒരു മുന്‍ എം.പിയുമടക്കം നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നേതാക്കളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍.മുരുഗന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ നടത്തിയ ചരടുവലിയാണ് ഇവരുടെ അംഗത്വത്തിലേക്ക് നയിച്ചതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ അറിയിക്കുന്നത്.
16 എഐഎഡിഎംകെ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു
