ആലപ്പുഴ: കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ആലപ്പുഴയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍.
സഞ്ജു സാംസൺ ആണ് കേരളത്തിനെ നയിക്കുന്നത്. ബേസില്‍ തമ്പി, ശ്രേയസ് ഗോപാല്‍, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ മികച്ച താരങ്ങളുമായി വലിയ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തില്‍ കേരളം ഇറങ്ങുന്നത്.
ഉത്തര്‍പ്രദേശ് ടീമിലും മികച്ച താരങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ ആയ റിങ്കു സിംഗും പരിചയസമ്പന്നനായ കുല്‍ദീവ് യാദവും ഉള്‍പ്പെടുന്ന നിരയാണ് ഉത്തര്‍പ്രദേശിന്റേത്. അഫ്ഗാനിസ്ഥാനേതിരായ 20 – 20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കാന്‍ ഇരിക്കെ സഞ്ജു കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.