കൊച്ചി : അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കീഴടങ്ങാൻ ഹൈക്കോടതി പത്തു ദിവസത്തെ സമയം അനുവദിച്ചു.
പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഉപ ഹർജിയിലാണ് പത്തു ദിവസത്തെ സമയം കോടതി അനുവദിച്ചത്.
ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ലെങ്കില്‍ പി ജി മനു കീഴടങ്ങേണ്ടിവരും.