കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന ദിനവും മാര്‍ത്തോമ്മന്‍ പൈതൃക സംഗമവും ഞായറാഴ്ച പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടക്കും.
രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥി- യുവജന, മര്‍ത്തമറിയം സമാജ സംഗമം. മെത്രാസന അംഗങ്ങളായ അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ഡ്വ. റെജി സക്കറിയ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.
തുടര്‍ന്ന് ഭദ്രാസനത്തിലെ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
രണ്ടിന് വിശിഷ്ടാതിഥികളെ സമ്മേളന നഗരിയിലേക്ക് സ്വീകരിക്കല്‍. ഇടവക മെത്രാപ്പോലീത്ത അഭി.ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത സമ്മേളനത്തില്‍ അധ്യക്ഷനാകും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരി.ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം നിര്‍വഹിക്കും. കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസ് മുഖ്യസന്ദേശം നല്‍കും.
അവയവ ദാനത്തിലൂടെ മാതൃകയായി തീര്‍ന്ന ഫാ. നോബിന്‍ ഫിലിപ്പ്, ഫാ. കുറിയാക്കോസ് വര്‍ഗീസ്, റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മത്തായി റമ്പാന്‍, കുര്യാക്കോസ് റമ്പാന്‍ എന്നിവരെ ആദരിക്കും.