ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലില്‍ തീപിടിത്തം. ആഡംബര ഹോട്ടലിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്പായിലാണ് തീ പിടിത്തമുണ്ടായത്.
ടീം അംഗങ്ങള്‍ ഹോട്ടലില്‍ നിന്നു പുറത്തേക്ക് പോകുന്ന ഘട്ടത്തില്‍ തന്നെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടല്‍ ജീവനക്കാര്‍ അതിവേഗം ഇടപെട്ട് തീ കെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തീ നിയന്ത്രണത്തിലാ ണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.