തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ…ഒരാള്‍ കസ്റ്റഡിയിൽ…

ന്യൂഡൽഹി : തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന.

ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ദൽഹയിലെത്തിച്ചു.

അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണ്ണായ ചുവടെന്ന് എസ് ജയശങ്കർ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്.

2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയന്നാണ് എൻഐഎ നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!