കർണാടകയിൽ വാഹനാപകടം…കോട്ടയം സ്വദേശിയായ യുവാവിനും ബിഎസ്എഫ് ജവാനും ദാരുണാന്ത്യം…

വിജയപുര : കർണാടകയിലെ വിജയപുരയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിനും ബിഎസ്എഫ് ജവാനും ദാരുണാന്ത്യം. കോട്ടയം സ്വദേശി രതീഷ് കെ പ്രസാദ് ( 35) , ബൈക്കിൽ സഞ്ചരിച്ച മൗനേഷ് റാത്തോഡ് എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് വാങ്ങിയ ആംബുലന്‍സുമായി രതീഷ് കോട്ടയത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

ദേശീയപാത 50 ൽ വെച്ച് നിയന്ത്രണം വിട്ട ലോറി ആംബുലൻസ് ഉൾപ്പടെ നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!