കോട്ടയം : വിശ്വമാനവികതയുടെ സംഗീതജ്ഞൻ ആലപ്പി രങ്കനാഥ് മാസ്റ്ററുടെ രണ്ടാമത് ചരമദിനാചരണവും സ്വാമി സംഗീത പുരസ്‌കാ സമർപ്പണവും ജനുവരി 15ന് രാവിലെ മുതൽ ചങ്ങനാശ്ശേരി പെരുന്ന ഗൗരി മഹൽ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് 4 ന് അനുസരണ സമ്മേളനം മന്ത്രി സജീ ചെറിയാൻ ഉത്ഘാടനം ചെയ്യും.
ആലപ്പി രംഗനാഥിന്റെ നാമധേയത്തിൽ രൂപീകരിച്ചിട്ടുള്ള ട്രസ്റ്റിന്റെ രണ്ടാമത് സ്വാമി സംഗീതം പുരസ്കാരം (25,000 രൂപയും ,പ്രശസ്‌തി പത്രവും , ഫലകവും)ചലച്ചിത്ര സംഗീത സംവിധായകൻ എം ജയചന്ദ്രന് മന്ത്രി സമ്മാനിക്കും. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും.
സുപ്രസിദ്ധ കലയുടെ വിവിധ രംഗങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള യുവപ്രതിഭകളെ വേദിയിൽ ആദരിക്കും. രോഗാവസ്ഥയിൽ കഴിയുന്ന കലാകാരന്മാർക്കു കുടുംബത്തിനും ചികിത്സാ സഹായം നൽകും.
വാർത്താ സമ്മേളനത്തിൽ
ട്രസ്റ്റ് ചെയർമാൻ ജയപ്രമോദ് രങ്കനാഥ്
വല്ലഭദേശം ഇന്ദ്രജിത്ത്, സി.പി മധുസൂദനൻ വയലാ വിനയചന്ദ്രൻ, എൻ വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.