ഓസ്റ്റിൻ  സെന്റ് തോമസ് മലങ്കര യാക്കോബായ പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും സെന്റ്തോമസ് ദിനാഘോഷവും പള്ളി പ്രതിഷ്ഠാ ദിനാചരണവും


ടെക്സാസ്(ഓസ്റ്റിൻ) :  സെൻറ് തോമസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും സെൻ്റ്തോമസ് ദിനാഘോഷവും പള്ളിപ്രതിഷ്ഠാ ദിനാചരണവും  26 ,  പുതുഞായറായ 27  തിയതികളിൽ നടത്തപ്പെടും.

26ന് രാവിലെ11ന് കൊടിയേറ്റ്, തുടർന്ന് 3 മണി വരെ പള്ളി വിപുലീകരണ ധനശേഖരണാർദ്ധം ബ്ലൂം ഫെസ്റ്റ് കാർണിവലും ഭഷ്യ മേളയും .                                                             

27ന് രാവിലെ 9ന്  പ്രഭാതപ്രാർത്ഥന തുടർന്ന് സഭയിലെ സീനിയർ വൈദീകരായ  ഗീവർഗീസ് കോറെപ്പിസ്ക്കോപ്പ ചട്ടത്തിൽ (ന്യൂയോർക്), ബോബി ജോസഫ് കോറെപ്പിസ്ക്കോപ്പ (അറ്റ്ലാന്റ) ക്നാനായ അതിഭദ്രാസനത്തിലെ    റെവ:ഫാ.ഡോ.ജോസഫ് മത്തായി (ഹൂസ്റ്റൺ) എന്നിവർക്ക് വൈദീകശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാനയും
വി.മർത്തോമശ്ലീഹായുടെ ഓർമ്മയിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും. 11ന് റാസ ഉച്ചഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.

*ഭക്ഷ്യമേളയിൽ പങ്കാളിയാകാം…*

പള്ളിവിപുലീകരണ ധനശേഖരണാർഥം ഏപ്രിൽ 26ന് നടക്കുന്ന ഭക്ഷ്യമേളയിൽ നിരവധിയായ നാടൻ വിഭവങ്ങൾ പ്രശക്തരായ പാചക വിദഗ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെടും.

ഫുഡ്  ഡെലിവെറിയും ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ 22ന് മുൻപായി ഓർഡറുകൾ നൽകേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾ നൽകുന്നതിനുമായി പള്ളി സെക്രട്ടറി ടിങ്കു ഏബ്രഹാമിനെ 
(512) 994-7839 എന്ന നമ്പറിൽ ബന്ധപ്പെടുക.

വിശുദ്ധ തോമാ ശ്ലീഹായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ടു നേർച്ച കാഴ്ചകളോടു കൂടി പെരുന്നാളിൽ സംബന്ധിച്ചു  അനുഗ്രഹം പ്രാപിക്കാൻ വിശ്വാസികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഡോ. സാക് വർഗീസ്  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!