തിരുവനന്തപുരം : മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് കോൺഗസ് നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുമായിരുന്നു. വിഷയം പരിഹരിക്കാൻ ഗവൺമെൻറ് ആണ് ശ്രമിക്കേണ്ടത്.
മുനമ്പം വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കേണ്ടത്. വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള സാഹചര്യം സർക്കാർ ഇനിയെങ്കിലും ഒഴിവാക്കണം.
മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടിയത് സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല
