സംസ്ഥാനത്ത് വൻ രാസലഹരി വേട്ട… അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ… പിടിയിലായത് ആരെന്നോ?

കൊച്ചിയിൽ പൊലീസിന്റെ വൻ രാസലഹരി വേട്ട.അരക്കിലോ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. എളമക്കര സ്വദേശി മുഹമ്മദ് നിഷാദാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

കൊച്ചിയിലെ രാസലഹരി വിതരണക്കാരിലെ പ്രധാനിയാണ് നിഷാദെന്ന് പൊലീസ് പറയുന്നു. കുറച്ച് നാളായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനക്കിടയിലാണ് വലിയ അളവില്‍ ലഹരി കണ്ടെടുത്തത്.

അതേസമയം സംസ്ഥാനത്തെ ലഹരി വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേർത്ത യോഗം ഇന്ന് നടക്കും.ലഹരി വ്യാപനത്തിനെതിരെ കർമ്മപദ്ധതി തയ്യാറാക്കാൻ വേണ്ടിയാണ് യോഗം ചേരുന്നത്.യോഗത്തിൽ വിദഗ്ധരും – വിദ്യാർത്ഥി യുവജന സംഘടനകളുടെയും, സിനിമ സാംസ്കാരിക മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!