ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ബ്രഹ്മാണ്ഡ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി സെൻസറിങ് മുംബൈയിൽ പൂർത്തിയായി. രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ മലയാളത്തിലേക്ക് വരുമ്പോൾ ദൈർഘ്യം മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന.
മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫാന്റസി ത്രില്ലർ മോഡിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. മധു നീലകണ്ഠനാണ് ഛായഗ്രഹണം. പ്രശാന്ത് പിള്ളയുമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്.
സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.