ഇടുക്കി : 13 കന്നുകാലികാലികള്‍ ചത്തുവീണതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകനായ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് സഹായഹസ്തവുമായി നടന്‍ ജയറാം. മന്ത്രിമാരായ ചിഞ്ചു റാണി, റോഷി അഗസ്റ്റിൻ എന്നിവർ വീട്ടിലെത്തി അഞ്ച് പശുക്കളെ ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് അറിയിച്ചു.
‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച 5 ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ് ജയറാമും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും.
മമ്മൂട്ടിയും, പൃഥ്വിരാജും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റ് അഞ്ച് കറവപ്പശുക്കളും കിടാങ്ങളും അടക്കം 13 കന്നുകാലികളാണ് ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.
ചത്ത കന്നുകാലികളെ പോസ്റ്റുമോര്‍ട്ടം നടത്തി മണ്ണുമാന്തിയന്ത്രംകൊണ്ട് വലിയ കുഴിയെടുത്ത് ഇതിലിട്ട് മൂടി. സയനൈഡ് അമിത അളവില്‍ ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
മാത്യു ബെന്നിക്ക് സർക്കാർ അഞ്ച് പശുക്കളെ നൽകും; നടൻ ജയറാം അഞ്ച് ലക്ഷം രൂപ കൈമാറി
