നാലംഗസംഘം മെഡിക്കൽ ഷോപ്പ് ആക്രമിച്ചു…ആക്രമണത്തിന് കാരണം…

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകാത്തതിന് നെയ്യാറ്റിന്‍കരയിൽ മെഡിക്കൽ ഷോപ്പിന് നേരെ പാതിരാത്രിയിൽ നാൽവര്‍ സംഘത്തിന്‍റെ ആക്രമണം.

മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാര്‍മസിക്ക് നേരേ പുലര്‍ച്ചെ രണ്ടു മണിക്കാണ് അക്രമണം നടത്തിയത്. ഗ്ലാഡ് വാതിൽ കല്ലും കട്ടയും ഉപയോഗിച്ച് തകര്‍ക്കാൻ ശ്രമിച്ചു.
ഇത് പരാജയപ്പെട്ടതോടെ മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകര്‍ത്തു.

ലഹരി ഉപയോഗിക്കുന്നവര്‍ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകള്‍ പരാതിയിൽ പറയുന്നു. പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!