പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി മാഹിൻ (37) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചായിരുന്നു സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.