തിരുവനന്തപുരം : കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും. അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും. നിലവിലെ ജംബോ കമ്മിറ്റി ഒഴിവാക്കും. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ട് തൽക്കാലം പരിഗണിക്കില്ല. കെപിസിസി നേതൃമാറ്റത്തിൽ ചർച്ച വേണ്ടെന്നാണ് ധാരണ. അതേ സമയം വർക്കിംഗ് പ്രസിഡനറ് പദവിയില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന.
അതേ സമയം നേതൃമാറ്റ ചർച്ചകൾ നിഷേധിച്ച് സംസ്ഥാന കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.പ്രസിഡന്‍റ് മാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ മുരളീധരനും വ്യക്തമാക്കി.പാർട്ടിയിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ മാത്രമെന്നും വിഡി സതീശൻ പറഞ്ഞു.
പ്രസിഡന്‍റ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രചരണം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
‘കെപിസിസി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും…അംഗങ്ങളുടെ എണ്ണം കുറയ്ക്കും’…
