എസ്എഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അലങ്കോലമാക്കാൻ ശ്രമം; മധ്യവയസ്കനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു…

തിരുവനന്തപുരം : എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയത്.

ഉടന്‍ തന്നെ പൊലീസുകാര്‍ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. മദ്യ ലഹരിയിലാണ് ഇയാള്‍ ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചെന്നും കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തു.

വൈകിട്ട് പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബന്‍ അംബാസിഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേര ഉദ്ഘാടനം ചെയ്തു. ക്യൂബന്‍ മിഷന്‍ ഡെപ്യൂട്ടി ഹെഡ് ആബെല്‍ അബല്ലെ ഡെസ്‌പൈ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി പി.എം. ആര്‍ഷോ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാഴാഴ്ച പ്രതിനിധി സമ്മേളനം തുടരും. വെള്ളിയാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!