വേറെ ഡാറ്റ ഉണ്ടെങ്കില്‍ കാണിക്കൂ, മാറ്റി എഴുതാം; ലേഖനത്തില്‍ ഉറച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: താന്‍ കേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നതും സംസാരിക്കുന്നതുമെന്ന് ശശി തരൂര്‍ എംപി. വേറെ ആര്‍ക്കും വേണ്ടിയല്ല എഴുതുന്നത്. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്. യാതൊരു പ്രശ്‌നവും ഇപ്പോഴില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

”എടുത്ത ഡാറ്റയുടെ ഉറവിടം ഒക്കെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വേറെ സോഴ്‌സസില്‍ നിന്നും വേറെ ഡാറ്റ ഉണ്ടെങ്കില്‍ അത് കാണാനും തയ്യാറാണ്. രേഖകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയിട്ടുള്ളത്. ഗ്ലോബല്‍ ഇക്കോസിസ്റ്റം എന്നത് അന്താരാഷ്ട്ര രേഖയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതു രണ്ടും സിപിഎമ്മിന്റേതല്ലല്ലോ”.

”ഇനി വേറെ ഡാറ്റ കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ മാറ്റി എഴുതുന്നതാണ്. കേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നത്. വേറെ ആര്‍ക്കും വേണ്ടിയിട്ടല്ല. കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെയെ ഇത്തവണ കണ്ടില്ല. വേറെയൊരു സമയത്ത് കാണും. ഡിവൈഎഫ്‌ഐ പരിപാടിക്ക് ക്ഷണിച്ചിരുന്നു. ആ ദിവസങ്ങളില്‍ വേറൊരു പരിപാടി ഉള്ളതിനാല്‍ ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയിച്ചെന്നും” ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!