അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി കൂട് നിർമ്മാണത്തിന് തയ്യാറെടുപ്പുകൾ ക്ക് തുടക്കം. കൂട് നിർമ്മാണത്തിനായി 40 യൂക്കാലി മരങ്ങൾ മാർക്ക് ചെയ്തു. ദേവികുളം റേഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് മുറിക്കുന്നത്. മാർക്ക് ചെയ്യൽ പൂർത്തിയായാൽ നാളെ രാവിലെ മരങ്ങൾ മുറിക്കും. ഒരു കുംകി ആന നാളെ വെളുപ്പിന് അതിരപ്പിള്ളിയിൽ എത്തും. ബാക്കി ആനകൾ മറ്റന്നാളായിരിക്കും എത്തുക
മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്കായി ചികിത്സാദൗത്യം…കുംകിയാന നാളെ വരും…
