പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുത്തും ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയും രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ ദ്രൗപദി മുര്‍മു അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.
പ്രയാഗ്രാജില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു.

ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ലോകത്തിലെ ഏറ്റവും വലിയ ആത്മീയമായ ഒത്തുചേരലാണ്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക.