മാനന്തവാടി : കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും എംഡിഎംഎ അടക്കമുള്ള രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ മുൻ എഞ്ചിനീയറെ പിടികൂടി വയനാട് പൊലീസ്.
ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ലക്ഷ്മി നിവാസിൽ ആർ. രവീഷ് കുമാർ (27) നെയാണ് മാനന്തവാടിയിൽ വെച്ച് തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.