ലോസ് ഏഞ്ചൽസ്: 30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് പ്രഖ്യാപിച്ചു. സീൻ ബക്കർ സംവിധാനം ചെയ്ത ‘അനോറ’ ആണ് മികച്ച ചിത്രം. ഇന്ത്യയിൽ നിന്ന് മികച്ച വിദേശ ഭാഷാ ചിത്രത്തിനായി മത്സരിച്ച പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരത്തിൽ നിന്ന് പുറത്തായി. ഓസ്കർ നോമിനേഷൻ ലഭിച്ച എമിലിയ പെരസിനോടാണ് ചിത്രം പരാജയപ്പെട്ടത്.
മികച്ച വിദേശ ഭാഷാ സീരിസിനുള്ള നോമിനേഷനിൽ ഇന്ത്യയിൽ നിന്ന് സിറ്റാഡൽ: ഹണി ബണ്ണിയും ഉൾപ്പെട്ടിരുന്നു. ഈ സീരിസിനും അവാർഡ് നേടാനായില്ല. സ്ക്വിഡ് ഗെയിമിനോടാണ് സിറ്റാഡൽ: ഹണി ബണ്ണി മത്സരിച്ചത്. ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം.
ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ് 2025 വിജയികളുടെ പട്ടിക:
മികച്ച ചിത്രം: അനോറ
മികച്ച വിദേശ ഭാഷാ പരമ്പര: സ്ക്വിഡ് ഗെയിം
മികച്ച കോമഡി സ്പെഷ്യൽ: അലി വോങ്: സിംഗിൾ ലേഡി
മികച്ച ടോക്ക് ഷോ: ജോൺ മുലാനി പ്രെസന്റ്സ്: എവരിബഡിസ് ഇൻ എൽഎ
മികച്ച ആനിമേറ്റഡ് സീരീസ്: എക്സ്-മെൻ 97
മികച്ച കോമഡി: ഡെഡ്‌പൂൾ & വോൾവറിൻ, എ റിയൽ പെയിൻ (ടൈഡ്)
മികച്ച വിഷ്വൽ ഇഫക്‌ട്‌സ്: പോൾ ലാംബർട്ട്, സ്റ്റീഫൻ ജെയിംസ്, റൈസ് സാൽകോംബ്, ഗെർഡ് നെഫ്‌സർ (ഡ്യൂൺ: പാർട്ട് 2)
മികച്ച നടൻ: അഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്)
മികച്ച ഛായാഗ്രഹണം: ജാരിൻ ബ്ലാഷ്‌കെ (നോസ്ഫെറാതു)
മികച്ച എഡിറ്റിങ്: മാർക്കോ കോസ്റ്റ (ചലഞ്ചേഴ്‌സ്)
മികച്ച നടി: ഡെമി മൂർ (ദ് സബ്സ്റ്റൻസ്)
മികച്ച സംഗീതം: ട്രെന്റ് റെസ്നോർ, ആറ്റിക്കസ് റോസ് (ചലഞ്ചേഴ്സ്)
മികച്ച സംവിധായകൻ: ജോം എം ചു (വിക്കഡ്)
മികച്ച ഗാനം: എൽ മാൽ (എമിലിയ പെരസ്)
മികച്ച വിദേശ ഭാഷാ ചിത്രം: എമിലിയ പെരസ്
മികച്ച കോമഡി പരമ്പര: ഹാക്സ്
മികച്ച ആനിമേറ്റഡ് ഫീച്ചർ: ദ് വൈൽഡ് റോബോട്ട്