സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ…

ആലപ്പുഴ :കലവൂർ റാണി ജംഗ്ഷന് കിഴക്ക് വശം പ്രവർത്തിക്കുന്ന നന്ദിനി കൊയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 6250 പീസ് ഡോർമാറ്റ്സ് വാങ്ങിയ ശേഷം 615160 രൂപയുടെ വ്യാജ ചെക്ക് നൽകിയ തമിഴ്നാട് സ്വദേശിയായ മണികണ്ഠൻ മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായി .

17.05.2024 തിയതി ആലപ്പുഴയിലെത്തിയ പ്രതിയും കൂട്ടാളികളും ചേർന്ന് കലവൂർ റാണി ജംഗ്ഷന് കിഴക്ക് വശം പ്രവർത്തിക്കുന്ന നന്ദിനി കൊയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ എത്തുകയും പ്രതി ബാഗ്ലൂരുള്ള ശ്രീലക്ഷ്മി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ ചെക്ക് നൽകി 6250 പീസ് ഡോർമാറ്റ്സ് ലോറിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മണ്ണഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് മണ്ണഞ്ചേരി ഇൻസ്പെക്ടർ ടോൾസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം തൂപീകരിച്ച് അന്വേഷണം നടത്തി.തുടർന്ന് തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്ന് പ്രതിയെ കണ്ടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടോൾസൻ,സബ് ഇൻസ്പെക്ടർ കെ.ആർ.ബിജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉല്ലാസ് യു, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!