കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോ‍ർട്ടിൽ ആരോപിക്കുന്നു.

കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകി’ എന്ന് റിപ്പോർട്ടിൽ പറയുന്നു.

പൊതുവിപണിയെക്കാൾ മൂന്നിരട്ടി പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്ന് സിഎജി റിപ്പോർട്ട്. 2020 മാർച്ച് 28ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെങ്കിൽ, മാർച്ച് 30ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് കിറ്റ് വാങ്ങി. രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വിലയിൽ 1000 രൂപയുടെ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം കെ.എം.എസ്.സി.എലിന്റെ പിടിപ്പുകേടാണെന്നും റിപ്പോർട്ടിലുണ്ട്. 26 സർക്കാർ ആശുപത്രികളിലെ രോഗികൾക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നൽകിയതെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തൽ.

14 വിതരണക്കാരുടെ ഒറ്റ മരുന്നിന്റെ പോലും ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന സി.എ.ജി വിലയിരുത്തൽ കെ.എം.എസ്.സി.എൽ ഇപ്പോഴും അഴിമതിയുടെ കേന്ദ്രമായി തുടരുന്നു എന്നതിന്റെ തെളിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!