കോട്ടയം : കോടിമത ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ശ്രീമദ് ഭാഗവതസപ്താഹ യജ്ഞ(കിളിപ്പാട്ട്)ത്തിന് സമാരംഭമായി.
ഇതിന്റെ ഭാഗമായി മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്ര നാരായണീയപാരായണ സമിതി സമ്പൂർണ നാരായണീയപാരായണം നടത്തി. ഭാഗവത യജ്ഞാചാര്യൻ മണ്ണടി മധുവിന്റെ മാഹാത്മ്യ പ്രഭാഷണത്തോടു കൂടി ആരംഭിച്ച സപ്താഹ യജ്ഞം 19ന് സമാപിക്കും.