കൊച്ചി : പെരിയ കൊലക്കേസ് പ്രതികളെ കാണാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാൻ വേണ്ടി വന്നതാണെന്ന് സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷിക്കപ്പെട്ടത് പാർട്ടിക്കാർ ആയതുകൊണ്ടാണ് കാണാൻ വന്നത്. അപ്പീൽ പോകുന്നത് കാസർകോട്ടെ സിപിഎം നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന് കനത്ത തിരിച്ചടിയായി പെരിയ ഇരട്ടക്കൊലപാതകക്കേസിൽ 10 പ്രതികൾക്കാണ് ഇരട്ട ജീവപരന്ത്യം തടവ് ശിക്ഷ ലഭിച്ചത്. പൊലീസ് കസ്റ്റഡിയിരിക്കെ പ്രതികളെ മോചിപ്പിച്ചതിന് മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം നാല് പ്രതികളെ അഞ്ചു വർഷത്തെ തടവിനും ശിക്ഷിച്ചു. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്ന് കൊച്ചി സിബിഐ കോടതിയുടെ നിർദേശിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുതൽ ബ്രാഞ്ച് തലംവരെയുളളവരാണ് ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം.
പെരിയ കേസ് പ്രതികളെ കാണാനെത്തി സിപിഎം ജില്ലാ സെക്രട്ടറി…വന്നത്…
