* * പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോട്ടയം : കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ രാമനാഥപുരത്തു നിന്നും ശബരിമലയിലേയ്ക്കു വന്ന 22 അംഗ തീർത്ഥാടകരുടെ മിനി ബസ്സാണ് കൊക്കയിലേക്കു മറിഞ്ഞത്. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്.
ബസ് മറിഞ്ഞ് വൃക്ഷങ്ങളിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

രണ്ടു ഡ്രൈവർമാരും 22 തീർത്ഥാടകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർമാരിൽ ഒരാളായ രാജു (52) ആണ് മരിച്ചത്.
ധനുരാജ് ( 41), രവികാന്ത് (41), രാം യാദവ് (40), രാംദർശ് (12), നിറ്റു (30), പ്രവീൺ (36), സായീ ഗൗഡ (32), പ്രശാന്ത് (26) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
പരിക്കേറ്റവരുമായി മെഡിക്കൽ കോളേജിലേയ്ക്കു വരും വഴി പാമ്പാടിയിൽ വച്ച് ഡ്രൈവർ രാജു മരണപ്പെടുകയാ യിരുന്നു. തുടർന്ന് മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.