ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യൻ അവാർഡ് ചാണ്ടി ഉമ്മൻ എം.എൽ.എ യ്ക്ക്

ഹൈദ്രാബാദ്: ജൂനിയർ ചേംബർ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ്  പേഴ്സൺ ഇന്ത്യൻ പുരസ്ക്കാരത്തിനായി പൊളിറ്റിക്കൽ / ലീഗൽ / ഗവൺമെന്റ് അഫയേഴ്സ് കാറ്റഗറിയിൽ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എയെ തെരഞ്ഞെടുത്തു.

പുതുപ്പള്ളി എം.എൽ.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ പ്രവർത്തനങ്ങളെയും  കായിക മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി  ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെയും അതോടൊപ്പം സാർവ്വദേശീയ ശ്രദ്ധ ആകർഷിക്കപ്പെട്ടതും  ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ വച്ച് നടത്തപ്പെട്ടതുമായ സർവ്വമത സമ്മേളനത്തിന്റെ  പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ജനറൽ കൺവീനർ എന്ന നിലയിലും നടത്തിയ സ്തുത്യർഹ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാർഡിനായി ചാണ്ടി ഉമ്മൻ എം.എൽ.എ യെ തിരഞ്ഞെടുത്തതെന്ന് ജെ.സി.ഐ നാഷണൽ പ്രസിഡന്റ് ജെഎഫ്.എസ് അഡ്വ: സി.ആർ.രാകേഷ് ശർമ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!