101 -ാം വയസിൽ പൊന്നമ്പലവാസനെ ഒരിക്കൽ കൂടി കാണാൻ എത്തി ; പേരക്കുട്ടികളോടൊപ്പം പതിനെട്ടാംപടി ചവിട്ടി പാറുക്കുട്ടിയമ്മ

ശബരിമല : നൂറ്റൊന്നാം വയസില്‍ മലചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ (101) തന്റെ പേരക്കുട്ടികള്‍ക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടിയത്.

ആരുടെയും സഹായമില്ലാതെയും ഡോളിയില്‍ കയറാതെയും മല ചവിട്ടുകയും പതിനെട്ടാം പടി കയറിയതാണ് മുത്തശ്ശി മാളികപ്പുറം ആളുകളില്‍ ഒരിക്കല്‍ കൂടി ശ്രദ്ധയമായത്.

കഴിഞ്ഞ വർഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പം ആദ്യമായി ശബരിമലയില്‍ എത്തിയത്.നിരവധി ആളുക്കള്‍ അയ്യനെ തേടി മല കയറുന്നുണ്ടെങ്കിലും നൂറാം വയസ്സില്‍ ആദ്യമായിട്ടുള്ള മുത്തശ്ശിയുടെ ശബരിമല ദർശനം അന്ന് ഭക്തരില്‍ കൗതുകം നിറച്ചിരുന്നു.

മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ മാല ഇട്ട് വ്രതമെടുത്ത് കെട്ടും നിറച്ചാണ് മുത്തശ്ശി മല കയറിയത്. ഇതോടെ പാറുക്കുട്ടിയമ്മ മറ്റു അയപ്പൻമാർക്കും മാതൃകയായി മാറിയിരിക്കുകയാണ്. വളരെ കാലങ്ങളായുള്ള ആഗ്രഹമാണ് നിറവേറിയത് ‘എന്ന് പാറുക്കുട്ടിയമ്മ അന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!