പത്തനംതിട്ട: ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപമാണ് പാമ്പിനെ കണ്ടത്. വനംവകുപ്പ് സംഘമെത്തി പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജവെമ്പാലെ ഒരു മരത്തിന്‍റെ പൊത്തിൽ കയറി. ഇപ്പോൾ മരത്തിന്റെ പൊത്തിൽ കയറിയ പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഏവരും. ഇടയ്ക്ക് വാലിൽ പിടികിട്ടിയെങ്കിലും പാമ്പ് വീണ്ടും പൊത്തിനുള്ളിലേക്ക് കയറിയതോടെ ശ്രമം തുടരുകയാണ്. വനംവകുപ്പിന്‍റെ വലിയ സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.