രാജാക്കാട് : തുടർച്ചയായി പെയ്തിറങ്ങിയ മഴയെ തുടർന്ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വൻ പാറ ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.
ദേശീയപാതയിലെ തമിഴ്നാട് – കേരള അതിർത്തിയായ ബോഡിമെട്ട് റോഡിലാണ് സംഭവം.ബോഡിമെട്ട് ചെക്ക് പോസ്റ്റിന് താഴെ പതിനൊന്നാം വളവിൽ കോന്തൈ സൂചി വളവിലാണ് വൻപാറ ഇടിഞ്ഞു വീണത്.
വ്യാഴാഴ്ച രാത്രിയാണ് കനത്ത മഴയെത്തുടർന്ന് പാറ ഇടിഞ്ഞു വീണത്. ഈ സമയം വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.