കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ…

കണ്ണൂർ : പിണറായിയിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കരയിൽ സ്വദേശി വിപിൻ രാജ് (24) ആണ് അറസ്റ്റിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു.ഇയാൾ സിപിഎം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആദർശ് എന്നയാൾക്കും പങ്കുണ്ടെന്നും ഇയാൾ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ തകർത്ത്. ജനൽച്ചില്ലുകൾ തകർത്ത് വാതിലിന് തീയിട്ടിരുന്നു. എന്നാൽ തീ കാര്യമായി പടർന്നില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!