നടൻ കാളിദാസ് ജയറാമിനും തരിണിയ്ക്കും ഗുരുവായൂർ അമ്പല നടയിൽ മാംഗല്യം

തൃശൂർ: താരങ്ങളായ ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മോഡലായ തരിണി കിലംഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തി. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു.

ഇന്ന് രാവിലെ 7.15നും 8നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. ചെന്നൈയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!