കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി…യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടിയും ആഡംബരക്കാറും…ഒടുവിൽ…

ബെംഗളൂരു : കാമുകിയായ യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടിയോളം രൂപയും ആഡംബരക്കാറും. വിവാഹ വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ഇയാൾ യുവതിയെയും കൂട്ടി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോകുകയും പതിവായിരുന്നു. ഇതിനിടയിലാണ് ചിത്രങ്ങൾ പകർത്തിയത്. ഇതുപയോഗിച്ചു പിന്നീട് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഒടുവിൽ യുവതി തന്നെ ബെംഗളൂരു പോലീസിൽ പരാതി നൽകി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പ്രതിയായ മോഹൻ കുമാറും യുവതിയും ബോർഡിങ് സ്‌കൂൾ കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നു. പിന്നീട് വെവ്വേറെ സ്ഥലങ്ങളിലായി. വർഷങ്ങൾക്ക് ശേഷം പരിചയം പുതുക്കിയപ്പോൾ അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ചിത്രങ്ങൾ ഉപയോഗിച്ചു ഭീഷണി തുടങ്ങിയതോടെ യുവതി ആദ്യം തന്റെ മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ നൽകി. എന്നാൽ മോഹൻ കുമാർ വീണ്ടും ഭീഷണി തുടരുകയായിരുന്നു.

ഇതോടെ വീണ്ടും 1.32 കോടി രൂപ നൽകി. തുടർന്ന് ഇയാൾ വിലകൂടിയ വാച്ചുകളും, സ്വർണവും, ആഡംബര കാറുമെല്ലാം ആവശ്യപ്പെട്ടു. ഒടുവിൽ സഹിക്കാൻ വയ്യാതെയായതോടെ യുവതി പരാതിപ്പെടുകയായിരുന്നു. ഇയാൾക്ക് നൽകിയ രണ്ടര കോടിയിൽനിന്ന് 80 ലക്ഷം രൂപ പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!