മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ 9.46 ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പയ്യനാട് മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തത്.
കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പയ്യനാട് ചോലക്കൽ സ്വദേശി സൈഫുദ്ധീൻ, ഇളംകുർ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്മാൻ, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കൽ സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.
ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന; നാല് പേർ പിടിയിൽ…
